2022 നവംബർ 2, ബുധനാഴ്‌ച

അമ്പിളിക്കുഞ്ഞ്

അമ്പിളിക്കലയിൽ നിന്നും ഒരു തുണ്ടടർന്ന് വെള്ളത്തിൽ വീണു...
മീനുകളോടും ഞണ്ടുകളോടും അതു മാനത്തെ കഥകൾ പറഞ്ഞ് ഓടി നടന്നു...
അമാവാസിയിൽ മാനത്തെ ചന്ദ്രൻ ക്ഷയിച്ചു തീർന്നപ്പോഴും,
വെളിച്ചം വാരിവിതറി അത് ഭൂമിയിലാകെ അമാവാസികൾക്ക് വംശനാശം കൊണ്ടുവന്നു....