2011 ഡിസംബർ 9, വെള്ളിയാഴ്‌ച

ഇസ്രയേല്‍

ഞാന്‍ എന്തെല്ലാമോ ആയിരുന്നു ഒരുകാലത്ത്..
പക്ഷെ എനിക്കിപ്പോള്‍ എന്നെ നഷ്ട്ടപ്പെട്ടിരിക്കുന്നു...
ഞാന്‍ ആരാണെന്നു തിരിച്ചറിയുവാന്‍പോലും എനിക്കിപ്പോള്‍ കഴിയുന്നില്ല .
പച്ച്ചപ്പുല്‍മ്യ്താനത്തില്‍ നിന്നും,
മരുഭൂമിയിലേക്ക് എടുത്തെറിയപ്പെട്ട ആടുകള്‍ .........
ഈശ്വരന്‍ ഉറങ്ങുകയാണ് .
പകല്‍ മേഘത്തണലോ, രാത്രിയില്‍ അഗ്നിമേഘമോ എനിക്ക് കൂട്ടില്ല.....
എവിടേക്ക്  തിരിഞ്ഞാലും ശൂന്യതയാണ്..
എന്ത് ചെയ്യണം എന്നറിയില്ല ..
ഒന്നും ചെയ്യാതിരിക്കുവാന്‍ കഴിയുന്നുമില്ല ...

ഒരു കാമുകിയുണ്ടായിരുന്നുവെങ്കില്‍ ഒരാശ്വാസമുണ്ടായേനെ,
എന്ന് ഞാന്‍ കരുതിയിരുന്നു...
പക്ഷെ ആത്മാര്‍ത്ഥതയ്ക്കു പ്രേമത്തില്‍ യാതൊരു സ്ഥാനവും ഇല്ലാത്ത ഈ ലോകത്തില്‍,
നക്ഷത്രങ്ങള്‍ക്ക് കൂട്ടിരിക്കാനും ,
തംബുരുവിന്റെ പൊട്ടിയ കമ്പികളെയോര്‍ത്തു സങ്കടപ്പെടാനും,
അനന്തമായ് പെയ്യുന്ന മഴയ്ക്കുവേണ്ടി മനസ്സുതുറക്കാനും,
മരുഭൂമികള്‍ കാര്‍ന്നു തിന്നുന്ന ഭൂമിക്കു ചരമഗീതം പാടാനും,
നിങ്ങള്‍ക്കു സമയമില്ലല്ലോ?...

എന്റെ നാവു  സംസാരിക്കുമ്പോള്‍,
ശ്രോതാക്കള്‍ ആയിരങ്ങളും, പതിനായിരങ്ങളും,
എന്‍റെ മനസ്സുതുറക്കുമ്പോള്‍ സൂചിവീഴുന്ന നിശബ്ദത..
ഒരഗ്നിപര്‍വ്വതമായിരുന്നെങ്കില്‍ എനിക്ക് പൊട്ടിത്തീരാമായിരുന്നു..
മഴമേഘമായിരുന്നെങ്കില്‍ പെയ്തൊഴിയാമായിരുന്നു.
മനുഷ്യന്‍ ജീവിച്ചു തീരേണ്ടവനാണ്‌..
ജീവിച്ചു തന്നെ തീരെണ്ടിയിരിക്കുന്നു....

വറ്റാത്ത ഒരു ഉറവ ഈ മരുഭൂവില്‍ നിന്നും ഉത്ഭവിക്കുമെന്നും,
അതിലേക്കാനയിക്കുവാന്‍ എനിക്കൊരു കൂട്ടുണ്ടാവുമെന്നും,
കിനാവുകണ്ടുറങ്ങാം..........
മറിച്ചാണെങ്കില്‍ ഈശ്വരനുണര്‍ന്നാലും, ഞാനുണരാതിരിക്കട്ടെ.......

                           ...............b. പ്രവാചകന്‍ ................ 

2011 ഡിസംബർ 2, വെള്ളിയാഴ്‌ച

വിശദീകരിക്കരുത്,
നിങ്ങളുടെ സുഹൃത്തുക്കള്‍ അതാഗ്രഹിക്കുന്നില്ല,
നിങളുടെ ശത്രുക്കള്‍ നിങ്ങളെ വിശ്വസിക്കുകയുമില്ല ........
..............പൌലോ കൊയ്‌ലോ..................

2011 നവംബർ 25, വെള്ളിയാഴ്‌ച

മഴ

ഇന്ന് മഴ പെയ്തു ....നേര്‍ത്ത ചാറ്റലായി...
മഴ കൊണ്ട് ബൈക്കിലായിരുന്നു ഇന്ന് യാത്ര മുഴുവന്‍ ....
യാത്രക്കിടെ നനഞ്ഞൊട്ടിയ ഷര്‍ട്ട്‌നുള്ളിലിരുന്നു ഞാന്‍,
ഓര്‍മകളിലേക്ക് കുതിച്ചു പാഞ്ഞു  ............
 ബസ്റ്റോപ്പില്‍ കണങ്കാലില്‍ ചാറലേറ്റുള്ള നില്പ്.............
സ്റീലിന്റെ കുടക്കമ്പി നെറ്റിയിലും മൂക്കിലും ചുണ്ടിലും മുട്ടിച്ചു കൊണ്ട്,
അതിലെ സുഖമുള്ള തണുപ്പ് മനസ്സിലേക്ക് അവാഹിക്കുംബോഴുള്ള കുളിര്...
കുഞ്ഞു കുഴികളിലെ ചെളിവെള്ളത്തില്‍ ചക്രങ്ങള്‍ ഇറങ്ങുമ്പോള്‍,
ആ വെള്ളം സീല്‍ക്കാരത്തോടുകൂടി ദേഹത്ത് തെറി ക്കുംമ്പോഴുണ്ടാകുന്ന അസ്വസ്ഥത .....
മഴ ഒരനുഗ്രഹമാണ്... അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ കൂടി .........

അനുബന്ധം: "ഈശ്വരന്‍റെ കനിവ് വെള്ളിനൂലുകളായി ഭൂമിയിലേക്കിറങ്ങി വരുന്നതാണ് മഴ"
                                                    .................ഖലീല്‍ ജിബ്രാന്‍ ...........    

മൗനം  എന്ന്  പറയുന്നത് , പറഞ്ഞു  നിര്‍ത്തിയേടത്തു  നിന്നും  പറയാന്‍  പോകുന്നതിലേക്കുള്ള  നിര്‍വചിക്കാനാകാത്ത  ദൂരമാണ് ...  
MOUNAM ENNU PARAYUNNATHU, PARANJU NIRTHIYEDATHU NINNUM PARAYAN POKUNNATHILEKKULLA NIRVACHIKKANAAKAATHA DOORAMAANU...

2011 നവംബർ 17, വ്യാഴാഴ്‌ച

ഇങ്ങനെ ഒരു ക്ലോക്ക് എതിര്‍ ദിശയില്‍ തിരിഞ്ഞു കൃത്യ സമയം കാണിച്ചാലും ,
കടന്നു പോകുന്ന സമയത്തിന് ഒരു മാറ്റവും സംഭവിക്കുന്നില്ല ...........
വ്യത്യസ്തമായി ചിന്തിക്കുവാന്‍ കഴിയുന്നത്‌ പ്രശംസനീയമായ ഒരു കഴിവാണ്............

നീ പ്രശംസയുടെ കൊടുമുടിയില്‍ നില്‍കുമ്പോള്‍,
ഒന്നും നിന്‍റെ കഴിവല്ല , മറിച്ച് 
അപരന്‍റെ ബലഹീനതയാണെന്നു തിരിച്ചറിയുക.... 
അഹങ്കരിക്കാതിരിക്കുക ...........

2011 നവംബർ 12, ശനിയാഴ്‌ച

കുട്ടികള്‍

"നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടേതല്ല...
ജീവിതം അതിനു നിലനില്‍ക്കുവാന്‍ വേണ്ടി ,
ആണ്‍ കുട്ടികളെയും, പെണ്‍കുട്ടികളെയും സൃഷ്ടിക്കുന്നു ....

നിങ്ങളുടെ സ്നേഹം അവര്‍ക്ക് നല്‍കുക..
നിങ്ങളുടെ ചിന്തകള്‍ അരുത്...
കാരണം, ജീവിതം ഒരിക്കലും പുറകോട്ടു സഞ്ചരിക്കുകയില്ല...
ഇന്നലെയില്‍ നിന്നുകൊണ്ട് കിതക്കുകയുമില്ല .............."
                    ...........ഖലീല്‍ ജിബ്രാന്‍ ..........


2011 സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

ദേവാലയം ഒരു ഗര്‍ഭപാത്രം

മഴ മാറിയതോടെ എന്‍റെ മാനസികനില തെറ്റി . ഒന്നും ശരിയാകുന്നില്ല .മടുപ്പ് , വിരസത .......
ഒരു യന്ത്രം പോലെ ഞാന്‍ പോയ്കൊണ്ടിരുന്നു....... എനിക്ക് ഭ്രാന്തു പിടിച്ചേനെ .... ഇന്നലെയാണ് ഞാന്‍ അത് കണ്ടെത്തിയത്... എനിക്കുള്ളതെന്തോ നഷ്ട്ടപ്പെട്ടിരിക്കുന്നു എന്ന് ..

                     എനിക്ക് നഷ്ട്ടപ്പെട്ടത്‌ എന്‍റെ ആത്മീയതയായിരുന്നു.... കണ്ടെത്തലിന്റെ വെളിച്ചത്തില്‍ ഞാനിന്നു രാവിലെ പള്ളിയില്‍ പോയി ഒരു കുര്‍ഭാനയില്‍ പങ്കുകൊണ്ടു......... ആശ്ചര്യം !!!!
പതിവുവിട്ടു 5 . 30 നു ഉണര്‍ന്നത് കൊണ്ടാണോ? അതോ കു൪ബാന കൂടിയത് കൊണ്ടാണോ? എനിക്ക് സമാധാനം കിട്ടി........... 
              പള്ളിക്കുള്ളിലേക്ക് കയറുമ്പോള്‍ ഗര്‍ഭ പാത്രത്തില്‍ വീണ്ടുമെത്തിയതായി എനിക്ക് തോന്നാറുണ്ട്... യാന്ത്രികതയില്‍ നിന്നും മനുഷ്യത്വതിലേക്ക് മടങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നു .......... ആ യാത്രയിലാന്നു ഞാന്‍ .........
                                                  -------- ശുഭാശംസകള്‍ -----------