ഇരുട്ട് വെളിച്ചത്തിനേക്കാള്‍ നല്ലതല്ലായിരിക്കാം , പക്ഷെ ഈ വെളിച്ചമില്ലായിരുന്നെങ്കില്‍ എന്ന് , ഒരിക്കലെങ്കിലും നീ ആഗ്രഹിച്ചിട്ടില്ലേ ?...
2012 മേയ് 18, വെള്ളിയാഴ്‌ച
ചോര മണക്കുന്ന ചക്ക
കൈത്തണ്ടയിലൂടോലിച്ചിറങ്ങുന്ന
കൊതിപ്പിക്കുന്ന മണമായിരുന്നില്ല ചക്കയ്ക്കിന്നലെ
ഒരു വണ്ടി നിറയെ ചക്ക വന്നത്
മരണത്തിന്റെ കറുത്ത മുഖമൂടിയിട്ടായിരുന്നു
അതിന്റെ മുള്ളുകള്‍ പിശാചിന്റെ ദംഷ്ട്രപോലിരുന്നു
ഒരുസര്‍ക്കസ് കണ്ടുതീരുന്നത്
തങ്ങളുടെ ജിവിതത്തിന്‍റെ അവസാനമാണെന്നു
അവര്‍ ആറുപേരും തിരിച്ചറിഞ്ഞില്ല
തനിക്കു മാത്രമറിയുന്ന നിയോഗവുമായി
വേളാങ്കണ്ണിയിലേക്ക് തിരിച്ചയാള്‍
മടങ്ങി വരുന്നതും കാത്തു
ദൂരെ ഒരു കുടുംബവുമുണ്ടായിരുനു
നാല് വാഹനങ്ങള്‍, ഏഴു ജീവനുകള്‍,
അനേകം പരിക്കുകള്‍ .....................
റോഡില്‍ ചിതറിക്കിടന്നിരുന്ന ആയിരക്കണക്കിന്നു ചക്കകളില്‍ ഒന്നുപോലും ,
ആ കാഴ്ച കണ്ടവര്‍ മോഹിച്ചില്ല.
കുറിപ്പ്
പാലക്കാട് കണ്ണാടിയിലെ അപകടത്തില്‍ പൊലിഞ്ഞ
ഏഴു ജീവനുകള്‍ക്ക് നിത്യശാന്തി നേരുന്നു ...
2012 മേയ് 15, ചൊവ്വാഴ്ച
എനിക്കും പറയാനുണ്ട്
നെയ്ത്തുകാരന്റെ വിയര്‍പ്പില്‍ ഒന്ന് ചേരുന്ന നൂലിഴകളെപോലെ
പരസ്പരം ഇഴചേര്‍ന്നവരായിരുന്നു നാം.
എന്നിട്ടും നീ എന്തിനാണു സൗഹൃദത്തിന്റെ ചങ്ങലക്കണ്ണികള്‍ പൊട്ടിച്ചുകൊണ്ട്
ഇടയിലെവിടെയോവച്ചു മൗനത്തിന്റെ ഉടയാടകള്‍ എടുത്തണിഞ്ഞത്?
നിന്റെ മൗനം എന്നിലുണ്ടാക്കിയ കണ്ണീര്‍ചാലുകളുടെ ആഴം
നിനക്ക് തിരിച്ചറിയുവാന്‍ കഴിയുമായിരുന്നെങ്കില്‍,
നിനക്കിങ്ങനെ ആകുവാന്‍ കഴിയുമായിരുന്നില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.
നീയെന്നോടോളിക്കുന്ന ഓരോന്നും അപരനില്‍ നിന്നറിയുമ്പോള്‍
എനിക്കുണ്ടാകുന്ന മുറിവുകള്‍ കാണാന്‍ നിനക്ക് കണ്ണുണ്ടാവട്ടെ
എന്ന് ഞാന്‍ പ്രാര്‍ത്തിക്കുന്നു
നീ കൂര്‍ത്ത കൊമ്പുകളുള്ള സത്വമായി എന്‍റെ നിദ്രക്കുമേല്‍ നിഴല്‍ വിരിച്ചാലും
നീയെന്റ സുഹൃത്താണ്
അതെന്റെ വിശ്വാസമല്ല, അസ്ഥിത്വമാണ്.
2012 മേയ് 4, വെള്ളിയാഴ്‌ച
നീയും ഞാനും
കണ്ണുനീരുകൊണ്ടു നീയെന്റെ പാദങ്ങള്‍ കഴുകിയാലും.
തലമുടികൊണ്ടു തുടച്ചാലും,
ലോകം മുഴുവന്‍ പരിമളം പരത്തുന്നു സുഗന്ധദ്രവ്യം
എന്‍റെ പാദങ്ങളില്‍ നീ പൂശിയാലും,
നീയൊരിക്കലും മഗ്ദലനയാവില്ല........
ഞാന്‍ ക്രിസ്തുവും..........
കാരണം ,
നമുക്കിടയില്‍ പ്രകാശവര്‍ഷങ്ങളുടെ ദൂരമുണ്ട്..
2012 ഏപ്രിൽ 4, ബുധനാഴ്‌ച
അസ്ഥിത്വം
മഞ്ഞ പോസ്റ്റ്കാര്‍ഡില്‍ ഉരുണ്ട അക്ഷരങ്ങളെയും ഉരുട്ടിക്കൊണ്ട് വരാറുള്ള,
വാക്കുകളെ ഇപ്പോള്‍ കാണാറില്ല...
സന്ധ്യക്ക് ഷാപ്പിലേക്കുള്ള വഴിയുടെ വേലിപ്പോത്തുകളിലിരുന്നു,
പാമ്പുകള്‍ ചോദിക്കാറുണ്ട് നിന്റെ വിശേഷം......
പകല്‍ തീ തിന്നുകൊണ്ട് ജ്വലിക്കുമ്പോള്‍,
അപ്പുണ്ണി നായരുടെ കടയിലെ ബെഞ്ചില്‍ നീ കോറിവരഞ്ഞിട്ട സാഹിത്യം,
എന്നെ നോക്കി പല്ലിളിക്കുന്നു........
നീ വരുമെന്നുള്ള പ്രതീക്ഷയില്‍ തെക്കെപ്പാടത്തിനപ്പുറത്തുള്ള കൈതത്തോട്ടിലൂടെ,
ഒഴുകിക്കൊണ്ടിരിക്കുകയാണ് ഇപ്പോഴും ഞാന്‍........
അല്ലാ...........ഇത്രയോക്കെയായില്ലേ............
ഒരു സംശയം ചോദിച്ചോട്ടെ?.........
"ഉണ്ടോ, ഇപ്പോഴും?.............................................."
വാക്കുകളെ ഇപ്പോള്‍ കാണാറില്ല...
സന്ധ്യക്ക് ഷാപ്പിലേക്കുള്ള വഴിയുടെ വേലിപ്പോത്തുകളിലിരുന്നു,
പാമ്പുകള്‍ ചോദിക്കാറുണ്ട് നിന്റെ വിശേഷം......
പകല്‍ തീ തിന്നുകൊണ്ട് ജ്വലിക്കുമ്പോള്‍,
അപ്പുണ്ണി നായരുടെ കടയിലെ ബെഞ്ചില്‍ നീ കോറിവരഞ്ഞിട്ട സാഹിത്യം,
എന്നെ നോക്കി പല്ലിളിക്കുന്നു........
നീ വരുമെന്നുള്ള പ്രതീക്ഷയില്‍ തെക്കെപ്പാടത്തിനപ്പുറത്തുള്ള കൈതത്തോട്ടിലൂടെ,
ഒഴുകിക്കൊണ്ടിരിക്കുകയാണ് ഇപ്പോഴും ഞാന്‍........
അല്ലാ...........ഇത്രയോക്കെയായില്ലേ............
ഒരു സംശയം ചോദിച്ചോട്ടെ?.........
"ഉണ്ടോ, ഇപ്പോഴും?.............................................."
2012 മാർച്ച് 27, ചൊവ്വാഴ്ച
സ്വപ്നങ്ങള്‍ക്കിടയില്‍ മാഞ്ഞുപോകുന്നവര്‍ക്കു വേണ്ടി ....
അവനും സ്വപ്‌നങ്ങള്‍ ഉണടായിരുന്നു.
അവനു വേണ്ടി തുടിക്കുന്ന ഒരു മാതൃഹൃദയവും,
അവനെയോര്‍ത്തു മദ്യപിക്കുന്ന ഒരപ്പനും ഉണ്ടായിരുന്നു.
അവന്റെ വീട് കുടിയാന്‍ മലയിലായിരുന്നു.
നിറയെ പടങ്ങളുള്ള കൊച്ചു ജീന്‍സും,
ചെക്ക് ഷര്‍ട്ടുമിട്ട് അവനെന്നിലേക്കിറങ്ങിവന്നത്,
ഒരു തീവണ്ടി യാത്രയിലായിരുന്നു.
അടുത്തിരിക്കുന്നവര്‍ക്ക് മദ്യത്തിന്റെ വാട സമ്മാനിക്കുന്ന അധരവുമായി,
അവന്റെ അപ്പനും എതിര്‍സീറ്റിലുണ്ടായിരുന്നു.
അയാള്‍ക്കവനെ ഒത്തിരി ഇഷ്ടമായിരുന്നു.
എനിക്കും അവനെ ഇഷ്ടപ്പെടാതിരിക്കാന്‍,
ഒരു കാരണവും കണ്ടെത്തുവാനുടായിരുന്നില്ല .
എന്നിട്ടും ആ ഏഴു വയസ്സില്‍ത്തന്നെ അവനു,
രക്താര്‍ബുധത്തിന്റെ പുഴുക്കുത്തുകള്‍ ഏറ്റിരുന്നു...
ഒരു വൈദികനാവണമെന്നതായിരുന്നു അവന്റെ ആഗ്രഹം..
മൃതി തന്നെ തേടിയെത്തും മുന്‍പേ,
ആദ്യകുര്‍ബാന സ്വീകരിക്കുവാനായി,
അവനു വേദപാടക്ലാസ്സില്‍ മൂന്നില്‍ നിന്നും നാലിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു.
തന്നെ ബാധിച്ചിരിക്കുന്ന വിധിയുടെ ഭീകരതയറിയാതെ,
അവനെനിക്ക് മുന്‍പില്‍ ചിരിച്ചുകൊണ്ടിരുന്നു...
അവന്റെയോരോചിരിയിലും വിങ്ങിപ്പൊട്ടുന്ന ഒരു പിതൃഹൃദയം,
എനിക്ക് മുന്‍പില്‍ ഒരു ചക്രവാളം പോലെ വിശാലമായി കിടക്കുന്നുണ്ടായിരുന്നു...
എന്റെ കൂളിംഗ്‌ഗ്ലാസ് അവനു സമ്മാനിച്ചുകൊണ്ട് ,
ആ തീവണ്ടിയില്‍ നിന്നുമിറങ്ങി നടക്കുമ്പോള്‍,
പുഴുക്കുത്തിന്റെ പുരോഗതി പരിശോധിക്കാന്‍ അവനെയുംകൊണ്ട് ആ തീവണ്ടി,
തിരുവനന്തപുരത്തെ എതോ ആശുപത്രിയിലേക്ക്,
ചൂളം വിളിച്ചുകൊണ്ട് പാഞ്ഞു പോയി.................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)


