2011 സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

ദേവാലയം ഒരു ഗര്‍ഭപാത്രം

മഴ മാറിയതോടെ എന്‍റെ മാനസികനില തെറ്റി . ഒന്നും ശരിയാകുന്നില്ല .മടുപ്പ് , വിരസത .......
ഒരു യന്ത്രം പോലെ ഞാന്‍ പോയ്കൊണ്ടിരുന്നു....... എനിക്ക് ഭ്രാന്തു പിടിച്ചേനെ .... ഇന്നലെയാണ് ഞാന്‍ അത് കണ്ടെത്തിയത്... എനിക്കുള്ളതെന്തോ നഷ്ട്ടപ്പെട്ടിരിക്കുന്നു എന്ന് ..

                     എനിക്ക് നഷ്ട്ടപ്പെട്ടത്‌ എന്‍റെ ആത്മീയതയായിരുന്നു.... കണ്ടെത്തലിന്റെ വെളിച്ചത്തില്‍ ഞാനിന്നു രാവിലെ പള്ളിയില്‍ പോയി ഒരു കുര്‍ഭാനയില്‍ പങ്കുകൊണ്ടു......... ആശ്ചര്യം !!!!
പതിവുവിട്ടു 5 . 30 നു ഉണര്‍ന്നത് കൊണ്ടാണോ? അതോ കു൪ബാന കൂടിയത് കൊണ്ടാണോ? എനിക്ക് സമാധാനം കിട്ടി........... 
              പള്ളിക്കുള്ളിലേക്ക് കയറുമ്പോള്‍ ഗര്‍ഭ പാത്രത്തില്‍ വീണ്ടുമെത്തിയതായി എനിക്ക് തോന്നാറുണ്ട്... യാന്ത്രികതയില്‍ നിന്നും മനുഷ്യത്വതിലേക്ക് മടങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നു .......... ആ യാത്രയിലാന്നു ഞാന്‍ .........
                                                  -------- ശുഭാശംസകള്‍ ----------- 

2011 ഏപ്രിൽ 7, വ്യാഴാഴ്‌ച

വെറ്തെ പറയല്ല, സത്യാ.....

സിഗരട്ട് കൊണ്ട് പൊള്ളലേല്‍ക്കാത്ത ഒരു പുറം വേണമെന്ന് 
ഞാന്‍ പ്രാര്‍ഥിക്കാറുണ്ടായിരുന്നു.
അതുപോലെത്തന്നെ ചൂരല്‍ കണ്ടുപിടിക്കാത്ത 
ഒരു ലോകം വേണമെന്നും ..............

ഇടിവെട്ടുമ്പോള്‍ മയില്‍ നൃത്തം ചെയ്യുമെന്ന് കേട്ടിട്ടുണ്ട് .
പക്ഷേ ഇടിവെട്ടുന്നത് പേടിയാണെനിക്ക്....കാരണം ,
ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ മഴ പെയ്യുമ്പോള്‍ തന്നെയാണ്,
എന്‍റെ പുറത്തും കൈകള്‍ വീഴുന്നത്.

മദ്യത്തിന്റെ വീര്യത്തില്‍ കൊച്ചമ്മ ക്ഷീണിക്കുമ്പോള്‍,
എന്‍റെ ഹൃദയമിടിപ്പുകള്‍ ഉച്ചത്തിലാകും ..
പിന്നെ എച്ചിലെടുക്കാന്‍ ചെല്ലുന്ന എന്നെയും അയാള്‍ .....

അയ്യായിരം രൂപയ്ക്കു വാങ്ങിയ മൊബൈല്‍ പോലും 
താഴെ വീഴാതെയും വെള്ളം നനയാതെയും 
അവര്‍ കൊണ്ടുനടക്കുന്നുണ്ട് ........
പക്ഷേ പതിനയ്യായിരം കൊടുത്തു വാങ്ങിയ എന്‍റെ പുറത്തു,
തിളച്ച വെള്ളമോഴിച്ചാണവര്‍ സന്തോഷിക്കുന്നത് ...

2011 ജനുവരി 30, ഞായറാഴ്‌ച

പെയ്തൊഴിയാതെ

പ്രണയം എന്നത് ഒരു മഴക്കാലമാണ്...
ചിലപ്പോള്‍ ചാറ്റലായി....
ചിലപ്പോള്‍ പേമാരിയായി...

ഇടിയും മിന്നലും സ്വാഭാവികം.
പക്ഷെ....
അതിന്റെ അന്തരീക്ഷമെപ്പോഴും ....
ആര്‍ദ്രമായിരിക്കും.......  
 

അഞ്ചാമത്തെ തിരുമുറിവ്

അവളെന്‍റെ വിലാപുറത്തു കുന്തം കൊണ്ട് കുത്തി ...
അവിടെ നിന്ന് രക്തവും വെള്ളവും ഒഴുകി....

അരുത് എന്ന് പറയാമായിരുന്നിട്ടും,
ആ പൂവിനു ചുറ്റുമുള്ള ചെടികള്‍ ,
വണ്ട്‌ പൂവിലെക്കെത്തുന്നത് തടഞ്ഞില്ല ....

അതിനുള്ളില്‍ മറ്റൊരു സുന്ദരന്‍ വണ്ട്‌,
കിന്നാരം പറയുന്നത് കണ്ടിട്ടും വണ്ടിന് കുലുക്കമുണ്ടായില്ല ...
പയ്യെ പറന്നു അവനെ അലോസരപ്പെടുത്തി ,
പൂവിന്റെ ശ്രദ്ധ തിരിച്ച്‌,
അവളെ തന്നിലേക്ക് ആകര്‍ഷിക്കാമെന്ന് മോഹിച്ച്,
വണ്ട്‌ പൂവിനു ചുറ്റും പാറിപ്പറന്നു ....

ഒടുവില്‍ അജ്ഞാതമായ കാരണങ്ങളാല്‍ വണ്ട്‌ പൂവിനെ ഉപേക്ഷിച്ച് ,
സമീപത്തെ റെയിവേ ട്രാക്കില്‍ ചെന്നിരുന്ന്,
പൂവിനു വേണ്ടി കവിതയെഴുതി ....

കവിതയിലെ ആദ്യ വരി ഇതായിരുന്നു.

"അവളെന്‍റെ വിലാപുറത്തു കുന്തം കൊണ്ട് കുത്തി ..
അവിടെ നിന്ന് രക്തവും വെള്ളവും ഒഴുകി....."

2011 ജനുവരി 24, തിങ്കളാഴ്‌ച

കള്ളന്‍, ഒരു വീണ്ടുവിചാരം

ഓരോ കള്ളനും പിറക്കുന്നത്‌  ഒരു ശിശുവായിട്ടാണ്.
അവനെ ഇരുട്ടിന്‍റെ കഷായ വസ്ത്രത്തിലേക്ക്‌ കുത്തിത്തിരുകിയത് ,
നിങ്ങളും ഞാനുമാണ് ...
മുലപ്പാല്‍ കുടിക്കാത്ത ഒരു കള്ളനും ഇന്നുവരെ ഉണ്ടായിട്ടില്ല .
ഇനി ഉണ്ടാവുകയുമില്ല ...
അറിവ് അകക്കണ്ണില്‍ പകരാതെ അദ്ധ്യാപകരായും ,
വടിയെടുക്കാന്‍ കൂട്ടാക്കാതെ മതാപിതാക്കളായും ,
കൌതുകമെന്നപേരില്‍ വിഷം കുത്തിവച്ച് കൂട്ടുകാരായും , 
നിങ്ങളവനെ വന്ജിച്ചുകൊണ്ടിരുന്നു ...


ആദ്യ മോഷണത്തിന്റെ കൌതുകം , പിടിക്കപെടുമ്പോള്‍ തീരുന്നു ..
എന്നാല്‍ അപ്പോഴും നിങ്ങളവനെ വെറുതെ വിടുന്നില്ല .
കള്ളനെന്ന വിളിപ്പേര് ചാര്‍ത്തി ,
നാട്ടുകാര്‍ എന്നപേരിലും നിങ്ങളവനെ നിസ്സഹായനാക്കുന്നു.

ഒടുവില്‍ നിങ്ങളുടെ സമ്മര്‍ദത്തിനു മുന്നില്‍ 
അവന്‍ വീണ്ടും മോഷണത്തിനിറങ്ങുന്നു!!

ഏതു കള്ളന്റെയും സിരയിലോടുന്നത് ചുവന്ന രക്തം തന്നെയാണ് ..
ഇതെല്ലമാറിഞ്ഞിട്ടും നിങ്ങളവന്റെ  
വൃക്ഷണങ്ങള്‍ ചവിട്ടിക്കലക്കുകയും 
അവന്റെ മേല്‍ ഇരുമ്പുവടി ഉരുട്ടുകയും ചെയ്യുന്നു ...

ഇപ്പോഴവന്‍ കക്കുന്നത്‌ പണത്തിനു വേണ്ടിയല്ല !!
ഉപബോധമനസ്സിലേക്ക് നിങ്ങള്‍ അടിച്ചിറക്കിയ 
കള്ളനെന്ന പേര് നിലനിര്‍ത്തുന്നതിനും ,
നിങ്ങളോട് പ്രതികാരം ചെയ്യുന്നതിനുമത്രേ!!

ഇത്രയേറെ അതിക്രമങ്ങള്‍ അവനോടു ചെയ്തുകൂട്ടിയ നിങ്ങളോട്
അവനെങ്ങിനെ കാരുണ്യം കാണിക്കും ???....

ആത്മാര്തമായവന്‍ സ്നേഹിക്കുമ്പോള്‍ നിങ്ങളവനെ 
വന്ജകനായി തിരസ്കരിക്കുന്നു ....
അതുകൊണ്ടുതന്നെ അവന്‍ നിങ്ങളെ വന്ജിക്കുവനോരുംബെടുമ്പോള്‍ 
നിങ്ങള്‍ക്കതരിയുവാനും കഴിയുന്നില്ല ....

കുപ്പി പെറുക്കുവാനെന്ന വ്യാജേനെ അവന്‍ നിങ്ങളുടെ പിന്നാമ്പുറങ്ങളിലെ,
പാത്രങ്ങളടിച്ചുമാറ്റുമ്പോള്‍ ,
നിങ്ങളെല്ലാവരും ചേര്‍ന്നവനെ പിടിച്ച് പോസ്റ്റില്‍ കെട്ടിയിട്ട്‌,
അടിവയറ് ചവിട്ടിയുഴിമ്പോള്‍ ...........
ഓര്‍ക്കുക 
ഓരോ കള്ളനും ജനിക്കുന്നത് ശിശുവായിട്ടാണ്........
മുലപ്പാലിനായി വാവിട്ടു കരയുന്ന ചോരക്കുഞ്ഞായിട്ട്..............  

2011 ജനുവരി 17, തിങ്കളാഴ്‌ച

വരാത്തവര്‍ക്ക്

2010 ഡിസംബറിലെ ഒത്തുചേരലിനു  എത്താന്‍ സാധിക്കാത്ത
 എല്ലാ കൂട്ടുകാര്‍ക്കും, എന്റെ വക 

തണുപ്പ്

ഉറങ്ങിക്കിടന്ന നിന്റെ കവിളത്ത്‌
 ചെറുവിരല്‍ കൊണ്ട് തൊട്ടപ്പോള്‍
അവിടെ തണുപ്പായിരുന്നു..!!!!
നിന്റെ മിഴികളിലെ കരിനീല
ഉടലിലേകും  വ്യാപിച്ചിരുന്നു ...!!
ഒടുവില്‍ നീ ഉണരുന്നതും കാത്തു
നോമ്പ് നോറ്റുള്ള കാത്തിരുപ്പുകല്കൊടുവില്‍  
എന്റെ കവിളും തണുത്തുതുടങ്ങിയിരുന്നു ....!!!