നീല കടലുകള്‍ ഉള്ള അവന്‍റെ കണ്ണുകളില്‍
മുങ്ങി മരിക്കാനായിരുന്നു ദെഇവം എന്നെ സൃഷ്ടിച്ചത്..........
സ്നേഹം അവനു ഒരു ചാട്ടവാര്‍ പോലെയായിരുന്നു........
എന്റെ നഗ്നമായ ചുമലുകളില്‍ അതിന്‍റെ,
തിണര്‍ത്ത പാടുകള്‍ നീലച്ചു കിടന്നു........
ഭൂമിയുമായുള്ള ബന്ധം അറ്റ് പോകാതിരിക്കുവാന്‍
അവന്‍ ചെരിപ്പുകള്‍ ധരിക്കാരുണ്ടായിരുന്നില്ല....
എന്‍റെ കണ്ണുകളില്‍ ചുംബികുവാന്‍ വേണ്ടി മാത്രമാണ്,
അവന്‍ ജന്മമെടുത്തത് എന്ന് ഞാന്‍ ഉറച്ചുവിശ്വസിച്ചിരുന്നു....
അവനു വേണ്ടി ഞാന്‍ ആഗ്രഹിച്ചിരുന്നപ്പോഴൊക്കെ,
അവന്‍ എന്നില്‍ നിന്നും വളരെ ദൂരെയായിരുന്നു....
പ്രണയത്തിന്റെ തീക്ഷണത അതിന്‍റെ ഉച്ചസ്ഥായിയിലെത്തുമ്പോള്‍ ,

എങ്കിലും നിനച്ചിരിക്കാത്ത നേരത്തൊക്കെ അവനെന്നില്‍ പെയ്തു നിറയുമായിരുന്നു....
പ്രണയത്തിന്റെ തീക്ഷണത അതിന്‍റെ ഉച്ചസ്ഥായിയിലെത്തുമ്പോള്‍ ,
അവന്‍ മാതളയല്ലികള്‍ പോലെയുള്ള പല്ലുകള്‍ കാട്ടി ചിരിക്കാരുണ്ടായിരുന്നു
......................................................അന്നമ്മ........................

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ