2011, ജനുവരി 24, തിങ്കളാഴ്‌ച

കള്ളന്‍, ഒരു വീണ്ടുവിചാരം

ഓരോ കള്ളനും പിറക്കുന്നത്‌  ഒരു ശിശുവായിട്ടാണ്.
അവനെ ഇരുട്ടിന്‍റെ കഷായ വസ്ത്രത്തിലേക്ക്‌ കുത്തിത്തിരുകിയത് ,
നിങ്ങളും ഞാനുമാണ് ...
മുലപ്പാല്‍ കുടിക്കാത്ത ഒരു കള്ളനും ഇന്നുവരെ ഉണ്ടായിട്ടില്ല .
ഇനി ഉണ്ടാവുകയുമില്ല ...
അറിവ് അകക്കണ്ണില്‍ പകരാതെ അദ്ധ്യാപകരായും ,
വടിയെടുക്കാന്‍ കൂട്ടാക്കാതെ മതാപിതാക്കളായും ,
കൌതുകമെന്നപേരില്‍ വിഷം കുത്തിവച്ച് കൂട്ടുകാരായും , 
നിങ്ങളവനെ വന്ജിച്ചുകൊണ്ടിരുന്നു ...


ആദ്യ മോഷണത്തിന്റെ കൌതുകം , പിടിക്കപെടുമ്പോള്‍ തീരുന്നു ..
എന്നാല്‍ അപ്പോഴും നിങ്ങളവനെ വെറുതെ വിടുന്നില്ല .
കള്ളനെന്ന വിളിപ്പേര് ചാര്‍ത്തി ,
നാട്ടുകാര്‍ എന്നപേരിലും നിങ്ങളവനെ നിസ്സഹായനാക്കുന്നു.

ഒടുവില്‍ നിങ്ങളുടെ സമ്മര്‍ദത്തിനു മുന്നില്‍ 
അവന്‍ വീണ്ടും മോഷണത്തിനിറങ്ങുന്നു!!

ഏതു കള്ളന്റെയും സിരയിലോടുന്നത് ചുവന്ന രക്തം തന്നെയാണ് ..
ഇതെല്ലമാറിഞ്ഞിട്ടും നിങ്ങളവന്റെ  
വൃക്ഷണങ്ങള്‍ ചവിട്ടിക്കലക്കുകയും 
അവന്റെ മേല്‍ ഇരുമ്പുവടി ഉരുട്ടുകയും ചെയ്യുന്നു ...

ഇപ്പോഴവന്‍ കക്കുന്നത്‌ പണത്തിനു വേണ്ടിയല്ല !!
ഉപബോധമനസ്സിലേക്ക് നിങ്ങള്‍ അടിച്ചിറക്കിയ 
കള്ളനെന്ന പേര് നിലനിര്‍ത്തുന്നതിനും ,
നിങ്ങളോട് പ്രതികാരം ചെയ്യുന്നതിനുമത്രേ!!

ഇത്രയേറെ അതിക്രമങ്ങള്‍ അവനോടു ചെയ്തുകൂട്ടിയ നിങ്ങളോട്
അവനെങ്ങിനെ കാരുണ്യം കാണിക്കും ???....

ആത്മാര്തമായവന്‍ സ്നേഹിക്കുമ്പോള്‍ നിങ്ങളവനെ 
വന്ജകനായി തിരസ്കരിക്കുന്നു ....
അതുകൊണ്ടുതന്നെ അവന്‍ നിങ്ങളെ വന്ജിക്കുവനോരുംബെടുമ്പോള്‍ 
നിങ്ങള്‍ക്കതരിയുവാനും കഴിയുന്നില്ല ....

കുപ്പി പെറുക്കുവാനെന്ന വ്യാജേനെ അവന്‍ നിങ്ങളുടെ പിന്നാമ്പുറങ്ങളിലെ,
പാത്രങ്ങളടിച്ചുമാറ്റുമ്പോള്‍ ,
നിങ്ങളെല്ലാവരും ചേര്‍ന്നവനെ പിടിച്ച് പോസ്റ്റില്‍ കെട്ടിയിട്ട്‌,
അടിവയറ് ചവിട്ടിയുഴിമ്പോള്‍ ...........
ഓര്‍ക്കുക 
ഓരോ കള്ളനും ജനിക്കുന്നത് ശിശുവായിട്ടാണ്........
മുലപ്പാലിനായി വാവിട്ടു കരയുന്ന ചോരക്കുഞ്ഞായിട്ട്..............