2011, ഡിസംബർ 9, വെള്ളിയാഴ്‌ച

ഇസ്രയേല്‍

ഞാന്‍ എന്തെല്ലാമോ ആയിരുന്നു ഒരുകാലത്ത്..
പക്ഷെ എനിക്കിപ്പോള്‍ എന്നെ നഷ്ട്ടപ്പെട്ടിരിക്കുന്നു...
ഞാന്‍ ആരാണെന്നു തിരിച്ചറിയുവാന്‍പോലും എനിക്കിപ്പോള്‍ കഴിയുന്നില്ല .
പച്ച്ചപ്പുല്‍മ്യ്താനത്തില്‍ നിന്നും,
മരുഭൂമിയിലേക്ക് എടുത്തെറിയപ്പെട്ട ആടുകള്‍ .........
ഈശ്വരന്‍ ഉറങ്ങുകയാണ് .
പകല്‍ മേഘത്തണലോ, രാത്രിയില്‍ അഗ്നിമേഘമോ എനിക്ക് കൂട്ടില്ല.....
എവിടേക്ക്  തിരിഞ്ഞാലും ശൂന്യതയാണ്..
എന്ത് ചെയ്യണം എന്നറിയില്ല ..
ഒന്നും ചെയ്യാതിരിക്കുവാന്‍ കഴിയുന്നുമില്ല ...

ഒരു കാമുകിയുണ്ടായിരുന്നുവെങ്കില്‍ ഒരാശ്വാസമുണ്ടായേനെ,
എന്ന് ഞാന്‍ കരുതിയിരുന്നു...
പക്ഷെ ആത്മാര്‍ത്ഥതയ്ക്കു പ്രേമത്തില്‍ യാതൊരു സ്ഥാനവും ഇല്ലാത്ത ഈ ലോകത്തില്‍,
നക്ഷത്രങ്ങള്‍ക്ക് കൂട്ടിരിക്കാനും ,
തംബുരുവിന്റെ പൊട്ടിയ കമ്പികളെയോര്‍ത്തു സങ്കടപ്പെടാനും,
അനന്തമായ് പെയ്യുന്ന മഴയ്ക്കുവേണ്ടി മനസ്സുതുറക്കാനും,
മരുഭൂമികള്‍ കാര്‍ന്നു തിന്നുന്ന ഭൂമിക്കു ചരമഗീതം പാടാനും,
നിങ്ങള്‍ക്കു സമയമില്ലല്ലോ?...

എന്റെ നാവു  സംസാരിക്കുമ്പോള്‍,
ശ്രോതാക്കള്‍ ആയിരങ്ങളും, പതിനായിരങ്ങളും,
എന്‍റെ മനസ്സുതുറക്കുമ്പോള്‍ സൂചിവീഴുന്ന നിശബ്ദത..
ഒരഗ്നിപര്‍വ്വതമായിരുന്നെങ്കില്‍ എനിക്ക് പൊട്ടിത്തീരാമായിരുന്നു..
മഴമേഘമായിരുന്നെങ്കില്‍ പെയ്തൊഴിയാമായിരുന്നു.
മനുഷ്യന്‍ ജീവിച്ചു തീരേണ്ടവനാണ്‌..
ജീവിച്ചു തന്നെ തീരെണ്ടിയിരിക്കുന്നു....

വറ്റാത്ത ഒരു ഉറവ ഈ മരുഭൂവില്‍ നിന്നും ഉത്ഭവിക്കുമെന്നും,
അതിലേക്കാനയിക്കുവാന്‍ എനിക്കൊരു കൂട്ടുണ്ടാവുമെന്നും,
കിനാവുകണ്ടുറങ്ങാം..........
മറിച്ചാണെങ്കില്‍ ഈശ്വരനുണര്‍ന്നാലും, ഞാനുണരാതിരിക്കട്ടെ.......

                           ...............b. പ്രവാചകന്‍ ................